NATIONAL NEWS:ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ 1,100 കിലോ ലഹരി മരുന്ന് പിടിച്ചു. വിപണിയിൽ 2,500 കോടി രൂപ മൂല്യമുള്ള മെഫാഡ്രോൺ എന്ന ലഹരിമരുന്നാണ് കണ്ടെത്തിയിരിക്കുന്നത്. പൂനൈയിലും ഡൽഹിയിലും നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.മ്യാവു-മ്യാവു എന്ന പേരിലാണ് മെഫെഡ്രോൺ മയക്കുമരുന്ന് വിപണിയിൽ അറിയപ്പെടുന്നത്. പുനൈയിൽ ഉപ്പ് സൂക്ഷിക്കുന്ന ഒരു ഗോഡൗണിൽ നിന്നുമാണ് ആദ്യം മയക്കുമരുന്നു പിടിച്ചെടുത്തത്. ഭൈരവിനഗറിലും വിശ്രാന്ത് വാഡിയിലും നടത്തിയ പരിശോധനയിൽ മൂന്നരക്കോടിയുടെ മയക്കുമരുന്നാണ് കണ്ടെത്തത്.പൂനൈയിലുള്ള മൂന്ന് ലഹരിമരുന്ന് കള്ളക്കടത്തുകാരിൽ നിന്നും 700 കിലോ മെഫാഡ്രോൺ. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഡൽഹിലെ ഹൗസ് ഖാസിലെ ഒരു ഗോഡൗണിൽ നിന്നും 400 കിലോ സിന്തറ്റിക് ലഹരിമരുന്ന് കണ്ടെത്തിയത്.മെഫെഡ്രോണിൻ്റെ മറ്റൊരു വലിയ ശേഖരം പൂനെയിൽ, പ്രത്യേകിച്ച് കുർക്കുംഭ് എംഐഡിസി പ്രദേശത്ത് സൂക്ഷിച്ചിരുന്നു. ഇവിടെ നിന്നും ചില്ലറ വിൽപ്പനശാലയിലേക്ക് എത്തിക്കുകയാണ് പതിവ്.നിലവിൽ കടത്തുമായി ബന്ധപ്പെട്ട് അഞ്ചുപേർ കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോർട്ട്. അറസ്റ്റിലായവരെ കൊറിയർ ബോയിസ് എന്നാണ് പോലീസ് വിശേഷിപ്പിച്ചത്.
ഇക്കൂട്ടത്തിൽ പൂനൈയിലെ കെമിക്കൽ ഫാക്ടറി ഉടമയായ അനിൽ സാബ്ലേയും അറസ്റ്റിലായിട്ടുണ്ട്. ബുധനാഴ്ചയാണ് ഇയാളെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വൻകിട ലഹരിമരുന്ന് കടത്തുകാരനായ ലളിത് പാട്ടീലുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ. പോലീസ് ഇത് സംബന്ധിച്ച് പരിശോധനകൾ നടത്തിവരികയാണ്.അതേസമയം, ഇത് ഇവിടെ ഒതുങ്ങി നിൽക്കുന്ന ശൃംഘല അല്ലെന്നാണ് പോലീസ് കമ്മീഷണർ പറയുന്നത്. മറ്റ് ഏജൻസികളുമായി ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.