KERALA NEWS TODAY – തൃശ്ശൂർ: ചേലക്കരയിൽ മധ്യവയസ്കനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി.
വെല്ലങ്ങിപ്പാറ മുണ്ടാരപ്പുള്ളി വീട്ടിൽ ഉണ്ണികൃഷ്ണൻ എന്ന 50 വയസ്സുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വൈകിട്ട് ഏഴ് മണിയോടെ കൂടിയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
പാടത്ത് കാട്ടുമൃഗങ്ങളുടെ ശല്യം മൂലം വൈദ്യുതി ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ട്.
അതിൽ നിന്ന് ഷോക്കേറ്റാണ് മരിച്ചതെന്നും നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
മൃതദേഹം ചേലക്കര താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തിൽ ചേലക്കര പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.