Latest Malayalam News - മലയാളം വാർത്തകൾ

പ്രേമലു വമ്പൻ ഹിറ്റ്, തമിഴ് ചിത്രത്തില്‍ നായികയായി മമിത, ഇനി റിബല്‍

ENTERTAINMENT NEWS:പ്രേമലു എന്ന ഹിറ്റ് മലയാള ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച നടിയാണ് മമിത. തമിഴിലും മമിതയ്‍ക്ക് നിരവധി ആരാധകരുണ്ട്. മമിത നായികയായി റിബല്‍ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തുമ്പോള്‍ വൻ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പ്രേമലുവിന്റെ തമിഴ് മൊഴിമാറ്റ പതിപ്പും തിയറ്ററുകളില്‍ വലിയ ഒരു ഹിറ്റായി മാറുമ്പോഴോണ് മമിമത ജി വി പ്രകാശ് കുമാറിന്റെ നായികയാകുന്ന റിബല്‍ പ്രദര്‍ശനത്തിനെത്തുന്നത് എന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.മാര്‍ച്ച് 22ന് റിലീസാകാനിരിക്കുന്ന റിബലിന്റെ ടിക്കറ്റ് ബുക്കിംഗിനും വലിയ പ്രത്രികരണമാണ് ലഭിക്കുന്നത്. നികേഷ് ആര്‍ എസ് സംവിധായകനായിട്ടുള്ള ചിത്രത്തിലേതായി പുറത്തുവിട്ട ഗാനങ്ങള്‍ റിലീസിന് മുന്നേ ഹിറ്റായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അരുണ്‍ രാധാകൃഷ്‍ണനാണ്. ജി വി പ്രകാശ് കുമാര്‍ സംഗീതവും നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയുമുള്ളതാണ് റിബല്‍.
ജി വി പ്രകാശ്‍ കുമാര്‍ ചിത്രമായി ഇടിമുഴക്കം റിലീസ് ചെയ്യാനുണ്ട്. ഇനിയും റിലീസ് പ്രഖ്യാപിച്ചിട്ടില്ലാത്ത ഇടിമുഴക്കത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സീനു രാമസ്വാമിയാണ്. സിനിമയുടെ പ്രമേയം സംബന്ധിച്ചതടക്കമുള്ള കാര്യങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജി വി പ്രകാശ് കുമാര്‍ ചിത്രത്തില്‍ ഗായത്രിയാണ് നായികയായി എത്തുന്നത്. നിര്‍മാണം കലൈമകൻ മുബാറക്കാണ്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഇടിമുഴക്കം സിനിമയുടെ ഛായാഗ്രാഹണം തേനിയാണ് നിര്‍വഹിക്കുന്നത്, എൻ ആര്‍ ദഘുന്ദനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.ജി വി പ്രകാശ് കുമാര്‍ ചിത്രത്തില്‍ മലയാളി യുവ നടി അനശ്വര രാജൻ നായികയാകുന്നു എന്നതും പ്രഖ്യാപിച്ചപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. അനശ്വര രാജൻ നായികയാകുന്ന ചിത്രത്തിനറെ സംവിധാനം ഉദയ് മഹേഷാണ് നിര്‍വഹിക്കുന്നത്. ദിവ്യദര്‍ശനിയും ഡാനിയലും അനശ്വര രാജന്റെ ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നുത്. ഹിഷാം അബ്‍ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്നുവെന്ന പ്രത്യേകതയും ജി വി പ്രകാശ് കുമാറും അനശ്വര രാജനും ഒന്നിക്കുന്ന ചിത്രത്തിനുണ്ട്.

Leave A Reply

Your email address will not be published.