Latest Malayalam News - മലയാളം വാർത്തകൾ

തമിഴ്നാട് സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം, ഏഴു പേര്‍ മരണപ്പെട്ടു

ചെന്നൈ : തമിഴ്നാട് ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം. അപകടത്തിൽ ഏഴു പേര്‍ മരിച്ചു. ഇന്ന് രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. മരിച്ച ഏഴു പേരിൽ മൂന്നു വയസുള്ള ആണ്‍കുട്ടിയും ഉണ്ട്. ആറ് രോഗികള്‍ ലിഫ്റ്റിൽ കുടുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. സ്ഥലത്തേക്ക് കൂടുതൽ ഫയര്‍ഫോഴ്സും ആംബുലന്‍സുകളും എത്തിച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. വലിയ രീതിയിലാണ് തീ ഉയരുന്നത്. 100ലധികം രോഗികള്‍ക്ക് കിടത്തി ചികിത്സക്ക് സൗകര്യമുള്ള ആശുപത്രിയിലാണ് സംഭവം. തീപിടിത്തമുണ്ടായപ്പോള്‍ നിരവധി പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്. ആശുപത്രിയിലുണ്ടായിരുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്. 50ലധികം ആംബുലന്‍സുകളാണ് ആശുപത്രിയിലെത്തിച്ചിരിക്കുന്നത്. മരിച്ച ഏഴുപേരിൽ മൂന്നു പേര്‍ സ്ത്രീകളാണ്. അപകടത്തിൽ 20 പേര്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. ആശുപത്രിയിലുള്ള രോഗികളെ പുറത്തേക്ക് മാറ്റി മറ്റു ആശുപത്രികളിലേക്ക് മാറ്റികൊണ്ടുള്ള രക്ഷാപ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്.

Leave A Reply

Your email address will not be published.