Latest Malayalam News - മലയാളം വാർത്തകൾ

മഹാരാജാസ് കോളേജ് ഇന്ന് തുറക്കും: പൊലീസ് തുടരും

KERALA NEWS TODAY KOCHI:കൊച്ചി: വിദ്യാർത്ഥി സംഘർഷത്തെത്തുടർന്ന് വ്യാഴാഴ്ച മുതൽ അടച്ചിട്ട മഹാരാജാസ് കോളേജ് ഇന്ന് തുറക്കും. വിദ്യാർത്ഥി സംഘടനകളുമായുള്ള യോഗത്തിലാണ് ക്ലാസുകൾ വീണ്ടും തുടങ്ങാൻ തീരുമാനിച്ചത്. ക്യാംപസിലെ പൊലീസ് സാന്നിധ്യം തത്കാലം തുടരും. ആറ് മണിക്ക് ശേഷം ആരെയും ക്യാംപസിൽ അനുവദിക്കില്ല. സംഘർഷം ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ നിർദേശിക്കാനും ക്യാംപസിൽ അച്ചടക്കം ഉറപ്പു വരുത്താനും സമിതിയെ നിയോഗിക്കാനും വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളുടെ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. മൂന്ന് വിദ്യാർത്ഥികൾക്കാണ് സംഘർഷങ്ങളിൽ പരിക്കേറ്റത്. എസ്എഫ്ഐ, കെ എസ് യു, ഫ്രറ്റേണിറ്റി സംഘടനകളിൽ പെട്ടവർക്കാണ് പരിക്ക്.മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസറിനെയാണ് ഫ്രറ്റേണിറ്റി കെ എസ് യു പ്രവര്‍ത്തകര്‍ ക്യാംപസിനകത്തിട്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. എസ്എഫ്‌ഐ ഏരിയ കമ്മിറ്റി അംഗം അശ്വതിയെയും കുപ്പിച്ചില്ലുകൊണ്ട് ആക്രമിച്ചു. സംഭവത്തില്‍ ഫ്രറ്റേണിറ്റി ,കെ എസ് യു പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരെ സെന്‍ട്രല്‍ പൊലീസ് കേസെടുത്തു.എംജി സര്‍വ്വകലാശാല നാടകോത്സവത്തിന്റ ഭാഗമായി ക്യാംപസിനകത്ത് നാടകപരിശീലനം നടക്കുന്നുണ്ടായിരുന്നു.സംഘാടകച്ചുമതലയുടെ ‘ ഭാഗമായി അബ്ദുള്‍ നാസിറും എസ്എഫ്‌ഐ പ്രവര്‍ത്തകരും ക്യാംപസിലുണ്ടായിരുന്നു.പരിശീലനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ക്യാംപസിലെ ഫ്രറ്റേണിറ്റി നേതാവായ ബിലാല്‍, കെഎസ് യു നേതാവ് അമല്‍ ടോമി എന്നിവരുടെ നേതൃത്വത്തില്‍ അക്രമിസംഘം ക്യാംപസിലെത്തുകയും എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തതെന്ന് മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ തമീം പറഞ്ഞു.

Leave A Reply

Your email address will not be published.