Latest Malayalam News - മലയാളം വാർത്തകൾ

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്​മോർട്ടത്തിനായി മദ്രസ ഹാൾ വിട്ടു നൽകി ; വീണ ജോർജ്

Madrasa hall given for post-mortem of those who died in Wayanad disaster; Veena George

വയനാട്ടിൽ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടത്തിനായി മദ്രസ ഹാൾ വിട്ടുനൽകിയെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ചുളിക്ക മദ്രസ ഹാളാണ് വിട്ടുനൽകിയിരിക്കുന്നത്. അവശ്യമെങ്കിൽ ഇവിടെ പോസ്റ്റുമോർട്ടം ക്രമീകരിക്കുമെന്നും ആരോഗ്യമന്ത്രി സമൂഹ മാധ്യമ പോസ്റ്റിൽ അറിയിച്ചു. നിലമ്പൂർ ആശുപത്രിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്നതിന് വേണ്ട കൂടുതൽ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മൃതദേഹങ്ങൾ മറവ് ചെയ്യുന്നതിന് ദേശീയ-അന്തർദേശീയ ഗൈഡ് ലൈന്‍ പ്രകാരം മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. അതേസമയം, ചൂ​ര​ൽ​മ​ല​യി​ലു​മു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച​വരു​ടെ എ​ണ്ണം 300 ക​ട​ന്നു.107 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. 100 മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടു​കി​ട്ടി. കൂടാതെ ദുരന്തത്തിൽ പരിക്കേറ്റ 225 പേ​ർ വിവിധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാണ്.

Leave A Reply

Your email address will not be published.