Latest Malayalam News - മലയാളം വാർത്തകൾ

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം ; രാഹുല്‍ ഗാന്ധിക്ക് സമന്‍സയച്ച് ലഖ്‌നൗ കോടതി

കൊച്ചി : അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപിക്ക് സമന്‍സ്. 2022 ല്‍ ഭാരത് ജോഡോ യാത്രക്കിടെ സവര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിലാണ് സമന്‍സ്. 2025 ജനുവരി പത്തിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് ലഖ്‌നൗ കോടതി സമന്‍സ് അയച്ചത്. സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ സേവകന്‍ ആയിരുന്നുവെന്നും അവരില്‍ നിന്നും പെന്‍ഷന്‍ വാങ്ങിയെന്നും രാഹുല്‍ പ്രസംഗിച്ചെന്നും ഇത് സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിച്ചെന്നുമാണ് കോടതിയുടെ കണ്ടെത്തല്‍. മുന്‍കൂട്ടി തയ്യാറാക്കിയ വാര്‍ത്താക്കുറിപ്പുകള്‍ വിതരണം ചെയ്ത ശേഷം രാഹുല്‍ നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവത്തെ ദുര്‍ബലപ്പെടുത്തുന്നതും സമൂഹത്തില്‍ വെറുപ്പ് പടര്‍ത്തുന്നതുമാണെന്ന് അഡീഷണല്‍ സിവില്‍ ജഡ്ജ് അലോക് വര്‍മ പറഞ്ഞു. അഡ്വ. നൃപേന്ദ്ര പാണ്ഡെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്. സ്വാതന്ത്ര്യസമരസേനാനിയും ദേശീയ വാദിയുമായ സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ സേവകന്‍ ആണെന്നും അവരില്‍ നിന്നും പെന്‍ഷന്‍ വാങ്ങിയെന്നും പറഞ്ഞ രാഹുല്‍ സമൂഹത്തില്‍ വെറുപ്പ് പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി.

Leave A Reply

Your email address will not be published.