Latest Malayalam News - മലയാളം വാർത്തകൾ

സംസ്ഥാനത്തെ ലോട്ടറി വിതരണം നിലച്ചു

Lottery distribution in the state has stopped

സംസ്ഥാനത്തെ ഭാഗ്യക്കുറി വകുപ്പ് ഓഫീസുകളിലെ ഓൺലൈൻ സംവിധാനം തകരാറിലായതോടെ ലോട്ടറി വിതരണം ഭാഗികമായി നിലച്ചിരിക്കുകയാണ്. കച്ചവടക്കാർക്കും ഏജൻറ് മാർക്കും ഓഫീസുകളിൽ നിന്നും ലോട്ടറി ലഭിക്കാത്തത് ലോട്ടറി വില്പനക്കാരെ പ്രതികൂലമായി ബാധിച്ചു. ജില്ലാ ലോട്ടറി ഓഫീസിലെ ഓൺലൈൻ സംവിധാനമായ ലോട്ടസ് തകരാറിലായതാണ് ലോട്ടറി വകുപ്പിന് തിരിച്ചടിയായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഇന്നത്തെ ലോട്ടറി കച്ചവടം നിലച്ച മട്ടിലാണ്. ഓൺലൈൻ സംവിധാനത്തിന്റെ സർവറിലുണ്ടായ തകരാർ എത്രയും വേഗം തന്നെ പരിഹരിക്കാൻ ശ്രമിക്കുകയാണെന്നാണ് അധികൃതർ അറിയിക്കുന്നത്.

Leave A Reply

Your email address will not be published.