കാന്താരാ ചാപ്റ്റര്‍ ഒന്നിലെ അണിയറ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കര്‍ണാടകയിലെ കൊല്ലൂരിന് സമീപം ജഡ്കാലില്‍ സിനിമാ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം. ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകവേ സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ജൂനിയര്‍ താരങ്ങളും ടെക്നിക്കല്‍ ജീവനക്കാരുമുള്‍പ്പെടെ 20 പേരായിരുന്നു വാഹനത്തിലുണ്ടായത്. റിഷബ് ഷെട്ടി നായകനായെത്തുന്ന ചിത്രം അടുത്ത വര്‍ഷം ഒക്ടോബര്‍ രണ്ടിന് തിയേറ്ററിലെത്തും. ഉഡുപ്പിക്ക് സമീപം തീരദേശമേഖലയിലാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.