Latest Malayalam News - മലയാളം വാർത്തകൾ

മിന്നൽ റെയ്ഡ്: 1800 ലിറ്റർ സ്പിരിറ്റും 300 ലിറ്റർ വ്യാജ മദ്യവും,ഒരാൾ അറസ്റ്റിൽ.

KERALA NEWS TODAY- പോലീസിന്റെ റെയ്ഡിൽ പിടികൂടിയത് 1500 ലിറ്റർ സ്പിരിറ്റും 300 ലിറ്റർ വ്യാജമദ്യവും.
ഓണത്തിന് വേണ്ടിയുള്ള വ്യാജമദ്യ നിർമ്മാണവും വിതരണവും ഉണ്ടെന്ന രഹസ്യവിവരണത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്.
കൊടകര പറപ്പൂര പള്ളത്ത് വ്യാജമദ്യ കേന്ദ്രത്തിലായിരുന്നു പോലീസ്ന്റെ റെയ്ഡ്.
വ്യാജമന്തി നിർമിച്ച അരുണിനെ (25)പോലീസ് അറസ്റ്റ് ചെയ്തു.
വ്യാജ മദ്യം കടത്താൻ ഉപയോഗിച്ച വാഹനവും മദ്യനിർമ്മിക്കാൻ ഉപയോഗിച്ച സാമഗ്രികളും പോലീസ് കസ്റ്റഡിയിലെടുത്തു.
പള്ളത്ത് വീട് വാടകയ്ക്കെടുത്താണ് ഇയാൾ മദ്യം നിർമ്മിക്കാൻ തുടങ്ങിയത്.
ഇയാൾക്ക് സ്പിരിറ്റ് എത്തിച്ചു നൽക്കുന്നവരെ കുറിച്ചും വ്യാജമദ്യ വിൽപ്പനയിടങ്ങളെ കുറിച്ചും വിശദമായ അന്വേഷണം സംഘം രൂപീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

Leave A Reply

Your email address will not be published.