Latest Malayalam News - മലയാളം വാർത്തകൾ

പി. ജയരാജന്‍ അടക്കമുള്ള പ്രതികളുടെ വിടുതല്‍ഹര്‍ജി തള്ളണം

KERALA NEWS TODAY-കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാവ് പി.ജയരാജന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിക്കെതിരെ എതിര്‍ സത്യാവാങ്മൂലം സമര്‍പ്പിച്ച് ഷൂക്കൂറിന്റെ മാതാവ്.
കൊച്ചി സിബിഐ കോടതിയിലാണ് ഷുക്കൂറിന്റെ മാതാവ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ജയരാജനടക്കമുള്ളവരുടെ വിടുതല്‍ ഹര്‍ജി തള്ളണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പി.ജയരാജനും ടി.വി.രാജേഷും അടക്കമുള്ള പ്രതികള്‍ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുള്ളതാണ്. അത്തരം സാഹചര്യത്തില്‍ ഇവരെ വിചാരണ കൂടാതെ വെറുതെ വിടരുതെന്നാണ് ആവശ്യം.
കൊലപാതക ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികള്‍ ഉണ്ടെന്നും ജയരാജന്റെയും, ടി വി രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോണ്‍ രേഖകളും, സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും ഉണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകന്‍ അറിയിച്ചു.

Leave A Reply

Your email address will not be published.