Latest Malayalam News - മലയാളം വാർത്തകൾ

ആശുപത്രിയിലെ ലിഫ്റ്റ് തകരാര്‍; മൃതദേഹം ആറാം നിലയില്‍ നിന്ന് ചുമന്നിറക്കി ബന്ധുക്കൾ

Kerala News Today-കാസർഗോഡ്: കാസർഗോഡ് ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് തകരാറിലായതിനെ തുടര്‍ന്ന് മൃതദേഹം ചുമന്നിറക്കി.
ബേക്കല്‍ സ്വദേശി രമേശന്‍റെ മൃതദേഹമാണ് ചുമന്ന് ഇറക്കിയത്. ആശുപത്രിയിലെ ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായിട്ട് മൂന്നുമാസമായി.
മുന്‍പും ഇതേ ആശുപത്രിയില്‍ ലിഫ്റ്റ് തകരാറിലായതിനെ തുടര്‍ന്ന് മൃതദേഹം ചുമന്നിറക്കേണ്ടി വന്നിട്ടുണ്ട്.

ബന്ധുക്കളും ജീവനക്കാരും ചേർന്ന് ആറാം നിലയില്‍ നിന്ന് രമേശന്‍റെ മൃതദേഹം ചുമന്ന് ഇറക്കുകയായിരുന്നു. ലിഫ്റ്റ് നന്നാക്കുന്നതില്‍ മെല്ലപ്പോക്കെന്നാണ് പരാതി.
ലിഫ്റ്റ് നന്നാക്കുമ്പോള്‍ മാറ്റാനുള്ള യന്ത്രഭാഗങ്ങളെല്ലാം എത്തിച്ചിട്ടുണ്ടെന്നും പ്രവൃത്തികള്‍ ഉടന്‍ തുടങ്ങുമെന്നുമാണ് അധികൃതരുടെ വിശദീകരണം.
ലിഫ്റ്റ് നന്നാക്കാന്‍ വൈകിയത് സംബന്ധിച്ച് ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആരോഗ്യ വിഭാഗം വിജിലന്‍സും ലീഗല്‍ സര്‍വീസസ് അതോറിറ്റിയും അടക്കമുള്ളവ ആശുപത്രിയില്‍ എത്തി പരിശോധന നടത്തിയിരുന്നു.

 

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.