Kerala News Today-തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ വിമർശനം ഉന്നയിച്ചതോടെ നിലപാട് കടുപ്പിക്കാനൊരുങ്ങി തൊഴിലാളി യൂണിയനുകൾ.
പുരോഗമനം കൊണ്ട് വരുമ്പോൾ കോടതിയെ സമീപിക്കുന്ന രീതി ഒരു വിഭാഗം യൂണിയനുകൾക് ഉണ്ടെന്നായിരുന്നു സിഎംഡിയുടെ ഇന്നലത്തെ വിമർശനം.
കൊറിയർ സർവീസ് നടത്തുകയും, മദ്യവും അരിയും കടത്തുകയും ചെയ്യുന്നവർക്ക് കെ സ്വിഫ്റ്റ് തിരിച്ചടിയായെന്നും വിമർശിച്ചിരുന്നു. സിഎംഡിയുടെ വിശദീകരണം ഏകപക്ഷീയമെന്നാണ് തൊഴിലാളി യൂണിയനുകളുടെ കുറ്റപ്പെടുത്തൽ.
പ്രത്യേക ലക്ഷ്യം വച്ചാണ് ബിജു പ്രഭാകറിൻ്റെ നീക്കമെന്നും കാര്യങ്ങൾ സസൂഷ്മം നിരീക്ഷിച്ച ശേഷം മാത്രം പ്രതികരിച്ചാൽ മതിയെന്നുമാണ് യൂണിയനുകളുടെ തീരുമാനം.
അതേസമയം ട്രേഡ് യൂണിയനുകൾക്കെതിരെയുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിഎംഡി ബിജു പ്രഭാകർ. ബിജു പ്രഭാകറിന്‍റെ മൂന്നാമത്തെ ഫേസ്ബുക്ക് വീഡിയോ ഇന്ന് വൈകിട്ട് 3 മണിക്ക് പുറത്ത് വരുമെന്നാണ് വിശദമാക്കിയിട്ടുള്ളത്. അതേസമയം പ്രതിസന്ധിയിലായ ശമ്പള വിതരണം കാര്യക്ഷമമാക്കാനുള്ള നടപടികൾ എങ്ങും എത്തിയിട്ടില്ല.
രണ്ടാം ഗഡു ശമ്പളം നീളുന്നതിനൊപ്പം ഓണം അലവൻസ് ഉൾപ്പെടെ മുടങ്ങും എന്ന സ്ഥിതിയിലാണ് നിലവില്‍ കാര്യങ്ങൾ ഉള്ളത്. ഒരു വിഭാഗം ജീവനക്കാർ കെഎസ്ആർടിസിയില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നുവെന്ന് ഇന്നലേയും ആവര്‍ത്തിച്ച ബിജു പ്രഭാകര്‍ സര്‍വ്വീസ് സംഘടനകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്.
Kerala News Today