സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മികച്ച നടൻ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്

schedule
2023-07-21 | 13:01h
update
2023-07-21 | 13:56h
person
kottarakkaramedia.com
domain
kottarakkaramedia.com
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മികച്ച നടൻ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്
Share

Kerala News Today-തിരുവനന്തപുരം: 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ചിത്രങ്ങളുടെ എണ്ണത്തില്‍ റെക്കോർഡുമായി 154 സിനിമകളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. അതിൽ അവസാന റൗണ്ടിലെത്തിയ മുപ്പതില്‍ നിന്നാണ് പുരസ്കാരങ്ങള്‍. മികച്ച നടനുള്ള പുരസ്കാരം നടൻ മമ്മൂട്ടി സ്വന്തമാക്കി. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടി പുരസ്കാര അർഹൻ ആയത്. വിൻസി അലോഷ്യസ് ആണ് മികച്ച നടി. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിൻസി പുരസ്കാരത്തിന് അർഹയായത്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കത്തിനാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം. അറിയിപ്പ് എന്ന ചിത്രത്തിന് മഹേഷ് നാരായണനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. ന്നാ താൻ കേസ് കൊട് ചിത്രത്തിലെ പ്രകടനമികവിന് കുഞ്ചാക്കോ ബോബനും അപ്പൻ എന്ന ചിത്രത്തിലൂടെ അലൻസിയറും പ്രത്യേക ജൂറി പരാമർശം നേടി. സ്വഭാവനടിയായി സൗദി വെള്ളക്കയിലെ അഭിനയത്തിന് ദേവി വർമയെ തിരഞ്ഞെടുത്തു. ‘ന്നാ താന്‍ കേസ് കൊട്’ മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുത്തു.

പുരസ്‌കാരങ്ങള്‍ ഇങ്ങനെ

മികച്ച ചിത്രം- നൻ പകൽ നേരത്ത് മയക്കം (ലിജോ ജോസ് പെല്ലിശ്ശേരി)
നടൻ – മമ്മൂട്ടി (നൻ പകൽ നേരത്ത് മയക്കം)
നടി- വിൻസി അലോഷ്യസ് (രേഖ)
നടന്‍ (സ്പെഷ്യൽ ജൂറി)-കുഞ്ചാക്കോ ബോബൻ, അലൻസിയർ (എന്നാ താൻ കേസ് കൊട്, അപ്പൻ)
സ്വഭാവനടി- ദേവി വർമ (സൗദി വെള്ളക്ക)
സ്വഭാവനടന്‍- പി.പി. കുഞ്ഞിക്കൃഷ്ണൻ (എന്നാ താൻ കേസ് കൊട്)
സംവിധാനം (പ്രത്യേക ജൂറി) – വിശ്വജിത്ത് എസ് -, രാരിഷ് -വേട്ടപ്പട്ടികളും ഓട്ടക്കാരും
സംവിധായകൻ- മഹേഷ് നാരായണൻ (അറിയിപ്പ്)
രണ്ടാമത്തെ ചിത്രം- അടിത്തട്ട്
തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍) – രാജേഷ് കുമാർ, തെക്കൻ തല്ലുകേസ്
തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, എന്നാ താൻ കേസ് കൊട്
ക്യാമറ- മനേഷ് മാധവൻ, ചന്ദ്രു സെൽവരാജ് (ഇലവീഴാ പൂഞ്ചിറ, വഴക്ക്)
കഥ- കമൽ കെ.എം (പട)
സ്ത്രീ-ട്രാന്‍സ്‌ജെന്‍ഡര്‍ പുരസ്‌കാരം- ശ്രുതി ശരണ്യം (ബി 32 മുതൽ 44 വരെ)
കുട്ടികളുടെ ചിത്രം -പല്ലൊട്ടി 90സ് കിഡ്
ബാലതാരം പെൺ- തന്മയ (വഴക്ക്)
ബാലതാരം ആൺ -മാസ്റ്റർ ഡാവിഞ്ചി (പല്ലൊട്ടി 90സ് കിഡ്)
നവാഗത സംവിധായകന്‍- ഷാഹി കബീർ (ഇലവീഴാ പൂഞ്ചിറ)
ജനപ്രിയ ചിത്രം- എന്നാ താൻ കേസ് കൊട്
നൃത്തസംവിധാനം- ഷോബി പോൾരാജ് (തല്ലുമാല)
വസ്ത്രാലങ്കാരം – മഞ്ജുഷ രാധാകൃഷ്ണൻ -സൗദി വെള്ളക്ക
മേക്കപ്പ്ആര്‍ട്ടിസ്റ്റ്- റോണക്സ് സേവ്യർ (ഭീഷ്മപർവം)
ശബ്ദരൂപകല്പന- അജയൻ അടാട്ട് (ഇലവീഴാ പൂഞ്ചിറ)
ശബ്ദമിശ്രണം -വിപിൻ നായർ (എന്നാ താൻ കേസ് കൊട്)
കലാസംവിധാനം- ജ്യോതിഷ് ശങ്കർ (എന്നാ താൻ കേസ് കൊട്)
ചിത്രസംയോജകന്‍- നിഷാദ് യൂസഫ് (തല്ലുമാല)
ഗായിക- മൃദുല വാര്യർ (മയിൽപ്പീലി ഇളകുന്നു കണ്ണാ, 19-ാംനൂറ്റാണ്ട്)
ഗായകന്‍- കപിൽ കബിലൻ (കനവേ, പല്ലൊട്ടി 90സ് കിഡ്)
സംഗീതസംവിധായകന്‍ (ബി.ജി.എം)- ഡോൺ വിൻസെന്റ് (എന്നാ താൻ കേസ് കൊട്)
സംഗീതസംവിധായകന്‍- എം. ജയചന്ദ്രൻ (മയിൽപ്പീലി, ആയിഷാ)
ഗാനരചയിതാവ്- റഫീഖ് അഹമ്മദ് , (തിരമാലയാണു നീ, വിഡ്ഢികളുടെ മാഷ്)
സിങ്ക് സൗണ്ട് -വൈശാഖ് പി.വി-(അറിയിപ്പ്)
ഡബ്ബിങ് ആൺ- ഷോബി തിലകൻ 19-ാം നൂറ്റാണ്ട്
ഡബ്ബിങ് പെൺ -പോളി വൽസൻ – സൗദി വെള്ളക്ക
വിഷ്വൽ എഫക്ട്സ് -അനീഷ്, സുമേഷ് ​ഗോപാൽ (വഴക്ക്)
ചലച്ചിത്ര​ഗ്രന്ഥം- സിനിമയുടെ ഭാവദേശങ്ങൾ- സി.എസ്. വെങ്കിടേശ്വരൻ
ചലച്ചിത്രലേഖനം- പുനസ്ഥാപനം എന്ന നവേന്ദ്രജാലം-സാബു പ്രവദാസ്

 

 

 

 

 

Kerala News Today

Breaking NewsEntertainment newsgoogle newsKerala PoliceKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest malayalam news
36
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
01.02.2025 - 05:56:14
Privacy-Data & cookie usage: