Latest Malayalam News - മലയാളം വാർത്തകൾ

കാസർഗോഡ് കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്

KERALA NEWS TODAY – കാസർഗോഡ്: കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. കാസർഗോഡ് ഒടയംചാലിലാണ് സംഭവം നടന്നത്.
എരുമക്കുളം സ്വദേശി മോഹനന് നേരെയാണ് ആക്രമണം ഉണ്ടായത്. മോഹനൻ തോട്ടത്തിൽ തേങ്ങ അടക്കാൻ പോയപ്പോഴാണ് സംഭവം നടക്കുന്നത്.
കാട്ടുപന്നിയുടെ ആക്രമണത്തിൽ മോഹനന്റെ കൈവിരൽ അറ്റുപോയി.

അതേസമയം, പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്നലെ കോഴിക്കോട് ചാത്തമംഗലത്തും കാട്ടുപന്നിയുടെ ആക്രമണത്തില്‍ മധ്യവയസ്‌കയ്ക്ക് പരുക്കേറ്റിരുന്നു. നഴയന്‍ കോട്ടുമ്മല്‍ സ്വദേശി ആമിനയ്ക്കാണ് ഇന്നലെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്.
ആമിനയെ ഒരു മാസം മുമ്പും കാട്ടുപന്നി ആക്രമിച്ചിരുന്നു.

Leave A Reply

Your email address will not be published.