KERALA NEWS TODAY-തിരുവനന്തപുരം : കരുവന്നൂര്‍ പ്രതിസന്ധി മറികടക്കാന്‍ സഹകരണ പുനരുദ്ധാരണ നിധിയില്‍നിന്ന് പാക്കേജ് രൂപവത്കരിക്കുമെന്ന് മന്ത്രി വി.എന്‍. വാസവന്‍.
അടുത്തയാഴ്ചയ്ക്കുള്ളില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കും.
ഇ.ഡിയില്‍ നിന്ന് ആധാരം തിരികെക്കിട്ടാന്‍ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരല്ല, ബാങ്കാണ്.
ബാങ്ക് നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കരുവന്നൂര്‍ വിഷയത്തില്‍ ആദ്യം മുതല്‍ സര്‍ക്കാര്‍ ഇടപെട്ടു.
തെറ്റുകാര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചത് അങ്ങനെയാണ്. ആധാരം തിരികെക്കിട്ടാന്‍ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാര്‍ അല്ല, ബാങ്കാണ്.
ആധാരം തിരികെക്കിട്ടാന്‍ ബാങ്ക് നിയമ നടപടി സ്വീകരിക്കും. സര്‍ക്കാര്‍ വക്കീല്‍ തന്നെ ബാങ്കിന് നിയമോപദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചു.
സഹകരണ വകുപ്പ് മന്ത്രി കൃത്യമായി ഇടപെട്ടില്ല എന്നുള്ള വിമര്‍ശനം ഒരിടത്തുനിന്നും കേട്ടിട്ടില്ല. പ്രശ്‌നത്തിന്റെ തുടക്കം മുതല്‍ തന്നെ സഹകരണ വകുപ്പ് കൃത്യമായി ഇടപെട്ടിരുന്നു. നിയമഭേദഗതി നടപ്പിലാകുന്നതോടെ മേഖല സുരക്ഷിതവും സുതാര്യവും ആകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.