Latest Malayalam News - മലയാളം വാർത്തകൾ

കലോത്സവം: മൂന്നാംദിനവും കണ്ണൂർ ഒന്നാം സ്ഥാനം നിലനിർത്തി; തൊട്ടുപിന്നിൽ കോഴിക്കോടും പാലക്കാടും

KERALA NEWS TODAY KOLLAM: കൊല്ലം: 62-ാമത് സ്കൂൾ കലോത്സവത്തിൽ കലാകിരീടത്തിനായുള്ള പോരാട്ടത്തിൽ കണ്ണൂരിന് വെല്ലുവിളിയുമായി കോഴിക്കോടും പാലക്കാടും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 മത്സരയിനങ്ങളിൽ 174 മത്സരങ്ങൾ പൂർത്തിയായപ്പോൾ 674 പോയിന്‍റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. 663 പോയിന്‍റ് വീതം നേടിയ കോഴിക്കോടും പാലക്കാടും രണ്ടാം സ്ഥാനത്തുണ്ട്. 646 പോയിന്‍റുമായി തൃശൂർ മൂന്നാമതും 638 പോയിന്‍റുമായി ആതിഥേയരായ കൊല്ലം നാലാമതുമാണ്.

മലപ്പുറം- 633, എറണാകുളം- 625, തിരുവനന്തപുരം- 602, ആലപ്പുഴ- 595, കാസർഗോഡ്- 587, കോട്ടയം- 581, വയനാട്- 555, പത്തനംതിട്ട- 519, ഇടുക്കി- 501 എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയിന്‍റ് നില. പോയിന്‍റ് നില സൂചിപ്പിക്കുന്നതുപോലെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കലാകിരീടത്തിനായി നടക്കുന്ന്. രണ്ടു ദിവസം ശേഷിക്കെ കലോത്സവത്തിൽ ഇനി 65 മത്സരയിനങ്ങളാണ് ബാക്കിയുള്ളത്.

Leave A Reply

Your email address will not be published.