Latest Malayalam News - മലയാളം വാർത്തകൾ

കല്ലടിക്കോട് അപകടം : റോഡിലെ വളവാണ് പ്രശ്‌നം അത് നിവര്‍ത്തിയാലെ ശാശ്വത പരിഹാരമുണ്ടാകൂവെന്ന് പ്രതികരിച്ച് കോങ്ങാട് എംഎല്‍എ

പാലക്കാട് : പാലക്കാട് കല്ലടിക്കോടില്‍ നാല് വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ പ്രതികരിച്ച് കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരി. ‘റ’ ഷേപ്പിലുള്ള വളവ് നിവര്‍ത്തിയാല്‍ മാത്രമേ ശാശ്വത പരിഹാരമുണ്ടാകൂ എന്ന് എംഎല്‍എ പറഞ്ഞു. ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ നടക്കുന്ന സ്ഥലമാണത്. റോഡിലെ വളവാണ് പ്രശ്‌നം. റോഡിലെ വളവ് നിവര്‍ത്തണം എന്ന് ആവശ്യപ്പെട്ട് മുന്‍പ് നിയമസഭയില്‍ സബ് മിഷന്‍ കൊണ്ടുവന്നിരുന്നു. നാഷണല്‍ ഹൈവേയുമായി ബന്ധപ്പെട്ട വിഷയമാണ്. ജില്ലാ കളക്ടര്‍ അടക്കമുള്ളവരുടെ ശ്രദ്ധയില്‍ വിഷയമെത്തിക്കും. നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.

Leave A Reply

Your email address will not be published.