Latest Malayalam News - മലയാളം വാർത്തകൾ

എറണാകുളത്ത് കല്ലട ബസ് അപകടത്തില്‍പ്പെട്ടു

Kallada bus met with an accident in Ernakulam

കല്ലട ബസ് അപകടത്തില്‍പ്പെട്ടു. ദേശീയപാതയില്‍ കറുകുറ്റി അഡ്‌ലക്‌സിന് സമീപമാണ് അപകടം. യാത്രക്കാര്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ബെംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് യാത്ര ചെയ്യുന്ന കല്ലട ബസ്സാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം. മുന്നിലൂടെ പോയ വാഹനം പെട്ടെന്ന് നിര്‍ത്തിയതോടെ പിന്നാലെ വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് ഇടതുവശത്തെ റോഡിന്റെ മീഡിയന്‍ ഭാഗത്തേക്ക് ഇടിച്ചതാണ് അപകടമുണ്ടായതെന്നാണ് വിവരം.

Leave A Reply

Your email address will not be published.