KERALA NEWS TODAY – കൊച്ചി : കളമശ്ശേരി സ്‌ഫോടന കേസില്‍ ഡൊമനിക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
യുഎപിഎ, സ്ഫോടക വസ്തു നിയമം, കൊലപാതകം, വധശ്രമം, ഗൂഡാലോചന തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഡൊമിനിക് മാര്‍ട്ടിന്‍റെ അറസ്റ്റ് അന്വേഷണ സംഘം ഡൊമിനിക് മാര്‍ട്ടിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
പോലീസിന്‍റെ ഉന്നത തല യോഗത്തിനുശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇപ്പോള്‍ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിന് സമീപമുള്ള എ ആര്‍ ക്യാമ്പിലാണ് ഡൊമിനിക്കുള്ളത്. ഇന്ന് കോടതിയിൽ ഹാജരാക്കാനുള്ള സാധ്യത കുറവാണ്.
നാളെ രാവിലോടെ പ്രതിയെ നേരിട്ട് കോടതിയിൽ ഹാജരാക്കിയേക്കും.
കസ്റ്റഡിയിലെടുത്ത് 24 മണിക്കൂര്‍ പിന്നിടുന്നതിന് മുമ്പാണ് പ്രതിയെന്നു പോലീസ് ഡൊമനിക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.
കൂടുതല്‍ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഉന്നത തല യോഗം ചേര്‍ന്ന് പൊലീസ് ഡൊമിനികിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മാർട്ടിന് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ച് വരികയാണ്.
കൃത്യം നടത്തിയതും ബോംബ് നിർമ്മിച്ചതും ഒറ്റയ്‌ക്കാണെന്നാണ് പ്രതി നൽകിയ മൊഴി.
സ്‌ഫോടനം നടത്തിയ ശേഷം ഇയാൾ കൊരട്ടിയിലുള്ള മിറാക്കിൾ റെസിഡൻസിയിൽ എത്തി. സ്‌ഫോടനം നടത്തിയ ശേഷം 10.45ഓടെ കൊരട്ടിയിലുള്ള മിറാക്കിൾ റെസിഡൻസിയിൽ എത്തിയ പ്രതി ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ആക്രമണത്തിൽ ഇതുവരെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. നാല് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. മരിച്ച ലിബിനയുടെ അമ്മയും സഹോദരനും ഗുരുതരാവസ്ഥയിലാണെന്ന് പോലീസ് അറിയിച്ചു.