Kerala News Today-പാലക്കാട്: വ്യാജരേഖ കേസില്‍ അറസ്റ്റിലായ കെ വിദ്യയെ ജൂലൈ ആറുവരെ റിമാന്‍ഡ് ചെയ്തു.
രണ്ടുദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്.
അതേസമയം, കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കെ വിദ്യയുടെ ഒളിവിടം വ്യക്തമാക്കിയില്ല. 24 ന് വിദ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കും. വ്യാജരേഖ ചമച്ചിട്ടില്ലെന്നും വിദ്യ ഒളിവിലായിരുന്നില്ലെന്നും വിദ്യയുടെ അഭിഭാഷകന്‍ ഉന്നയിച്ചിരുന്നു.
സുഹൃത്തിൻ്റെ വീട്ടിലുണ്ടായിരുന്നു. ഒളിവിലെന്നത് വാര്‍ത്തകള്‍ മാത്രമാണ്. പ്രതിയെ പിടികൂടുക എന്നത് പോലീസിൻ്റെ ചുമതലയാണ്.
വിദ്യയ്‌ക്കെതിരെ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ല. പോലീസ് മാധ്യമങ്ങളെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്.
വിദ്യയെ കൊലപാതക, തീവ്രവാദ കേസുകളിലെ പ്രതികളെ എന്നപോലെ കൈകാര്യം ചെയ്തുവെന്നും അഭിഭാഷകന്‍ ആരോപിച്ചിരുന്നു.
പോലീസിന് കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
വിദ്യ നിർമിച്ചു എന്ന് പറയുന്ന വ്യാജ രേഖയുടെ ഒറിജിനൽ കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
പകർപ്പ് മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. അതിനാൽ വിദ്യയെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വേണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം. അതാണിപ്പോൾ കോടതി അംഗീകരിച്ചത്.
Kerala News Today