Kerala News Today-തിരുവനന്തപുരം: ദേശീയ തലത്തിൽ എൻസിപി പിളർത്തി അജിത് പവാർ വിഭാഗം പുറത്ത് പോയതിന് പിന്നാലെ കേരളത്തിലെ എൻസിപി നേതാക്കളെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ.
എൻസിപി ദേശീയ തലത്തിൽ സ്വീകരിച്ച മാതൃക കേരളത്തിലെ നേതാക്കൾക്കും പിന്തുടരാവുന്നതാണെന്ന് സുരേന്ദ്രൻ കൊച്ചിയിൽ പറഞ്ഞു.
എൻസിപിയിൽ ഭിന്നതയുണ്ട്. കേരളത്തിൽ എൻസിപി ചെറിയ പാർട്ടിയാണെങ്കിലും പല മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ്.
അതെല്ലാം നശിപ്പിച്ചുവെന്നാണ് അവർ തന്നെ അവകാശപ്പെടുന്നത്. എൻഡിഎ പാര്‍ട്ടിയില്‍ നിന്ന് പോയവരെ മടക്കികൊണ്ടുവരാന്‍ നീക്കം നടക്കുന്നുണ്ട്.
പാര്‍ട്ടി വിട്ട പലരോടും സംസാരിച്ചു കഴിഞ്ഞെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Kerala News Today