KERALA NEWS TODAY – ഇടുക്കി: മുഖ്യമന്ത്രി തന്റെ നാട്ടുകാരനായതില്‍ ലജ്ജിക്കുന്നെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്.
ഇനി പ്രവര്‍ത്തകരെ തല്ലിയാല്‍ തിരിച്ചടിക്കും. പ്രതിഷേധം സ്വാഭാവികമാണെന്നും സുധാകരൻ ഇടുക്കിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാന്‍ അവകാശമില്ലെങ്കില്‍ എന്ത് ജനാധിപത്യമാണ് ഇവിടെ.
ഏത് മന്ത്രിയുടെയും ഭരണകൂടത്തിന്റെയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ട്. ഇവിടെ എന്താണ് മുഖ്യമന്ത്രിയെ വടികൊണ്ട് അടിക്കാന്‍ പോയോ, അല്ലെങ്കില്‍ കല്ലെറിയാന്‍ പോയോ. കരിങ്കൊടി കാണിക്കുന്നതിന് എന്തിനാണ് സി.പി.എമ്മിന്റെ ആളുകൾ ഇങ്ങനെ പരാക്രമം കാണിക്കുന്നതെന്നും സുധാകരൻ ചോദിച്ചു.
പ്രപതിഷേധിക്കാൻ പാടില്ലേ. അതിന് പാടില്ലെങ്കിൽ കേരളം പിണറായി വിജയന്റെ ഏകാധിപത്യ രാജ്യമായി പ്രഖ്യാപിക്കണം. ജനാധിപത്യം എന്ന് എന്തിനാണ് പറയുന്നത്, സുധാകരൻ ചോദിച്ചു.