Latest Malayalam News - മലയാളം വാർത്തകൾ

ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു; തമിഴ്‌നാട് ഗവർണറായും സേവനമനുഷ്ഠിച്ചു

OBITUARY NEWS KOLLAM:കൊല്ലം: ജസ്റ്റിസ് ഫാത്തിമ ബീവി(96) അന്തരിച്ചു. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ആയിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പിന്നാക്ക വിഭാഗം കമ്മീഷന്റെ ആദ്യ അധ്യക്ഷയായിരുന്നു ജസ്റ്റിസ്

ഫാത്തിമ ബീവി. തമിഴ്നാട് ഗവർണർ ആയിരുന്നു. മൃതദേഹം ജന്മനാടായ പത്തനംതിട്ടയിലേക്ക് കൊണ്ട് പോകും.1989ലാണ് ഫാത്തിമ ബീവി സുപ്രീം കോടതി ജസ്റ്റിസായി നിയമിതയായത്. സുപ്രീം കോടതിയിലെ ആദ്യ മുസ്ലീം ജസ്റ്റിസുമായിരുന്നു അവർ. വിരമിച്ച ശേഷം,

ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായും പിന്നീട് 1997 മുതൽ 2001 വരെ തമിഴ്‌നാട് ഗവർണറായും സേവനമനുഷ്ഠിച്ചു. 2023-ൽ അവർക്ക് സംസ്ഥാനത്തെ രണ്ടാമത്തെ ഉയർന്ന പുരസ്ക്കാരമായ കേരള പ്രഭ നൽകി ആദരിച്ചു.1927 ഏപ്രിൽ 30 ന് പത്തനംതിട്ടയിൽ

അന്നവീട്ടിൽ മീർ സാഹിബിന്റെയും ഖദീജ ബീവിയുടെയും മകളായാണ് എം.ഫാത്തിമ ബീവിയുടെ ജനനം. പത്തനംതിട്ടയിലെ ടൗൺ സ്‌കൂളിലും കാതോലിക്കേറ്റ് ഹൈസ്‌കൂളിലും പഠിച്ച അവർ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് കെമിസ്ട്രിയിൽ

ബിഎസ്‌സി നേടി . തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ നിന്ന് ബിഎൽ നേടി.1950 നവംബർ 14-ന് ഫാത്തിമ ബീവി അഭിഭാഷകയായി എൻറോൾ ചെയ്തു. 1950-ൽ ബാർ കൗൺസിൽ പരീക്ഷയിൽ ഒന്നാമതായി. കേരളത്തിലെ ലോവർ ജുഡീഷ്യറിയിലാണ് അവർ

തന്റെ കരിയർ ആരംഭിച്ചത് . 1958 മെയ് മാസത്തിൽ അവർ കേരള സബ്-ഓർഡിനേറ്റ് ജുഡീഷ്യൽ സർവീസസിൽ മുൻസിഫായി നിയമിതയായി. 1968-ൽ സബ്-ഓർഡിനേറ്റ് ജഡ്ജിയായും 1972-ൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റായും 1974-ൽ ജില്ലാ – സെഷൻസ് ജഡ്ജിയായും

സ്ഥാനക്കയറ്റം ലഭിച്ചു. തുടർന്ന് 1983 ഓഗസ്റ്റ് 4-ന് ഹൈക്കോടതി ജഡ്ജിയായി. 1989 ഒക്ടോബർ 6-ന് സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടു, 1992 ഏപ്രിൽ 29-ന് സുപ്രീം കോടതിയിൽനിന്ന് വിരമിച്ചു.

Leave A Reply

Your email address will not be published.