National News-ന്യൂഡൽഹി: പാര്‍ലമെന്‍റ് ഉദ്ഘാടനത്തില്‍ ഭരണഘടനാമൂല്യങ്ങളെ ബിജെപി കാറ്റില്‍ പറത്തിയെന്ന് കെ.സി വേണുഗോപാല്‍. പാര്‍ലമെന്‍റില്‍ പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. രാഹുല്‍ പാര്‍ലമെന്‍റില്‍ ഇല്ലാത്തതുകൊണ്ടാണോ സിപിഎം ബഹിഷ്കരിച്ചത് എന്ന് അദ്ദേഹം ചോദിച്ചു. ബാലിശമായ ആക്ഷേപങ്ങളെ തള്ളുന്നുവെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
പാർലമെൻ്ററി ജനാധിപത്യത്തിലെ കറുത്ത ദിനമാണിന്ന്. ബിജെപിയുടെ പാർട്ടി ഓഫീസല്ല രാജ്യത്തിൻ്റെ പാർലമെൻ്റ് മന്ദിരമാണ് ഉദ്ഘാടനം ചെയ്തത്. ജനങ്ങളുടെ പണമാണ് ഇതിനെല്ലാം വിനിയോഗിക്കുന്നത്. രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ക്ഷണിക്കാത്തത് അവഹേളനമാണ്. ഗോത്ര വനിതായായ രാഷ്ട്രപതിയെ ചടങ്ങിൽ നിന്നും മാറ്റി നിർത്തി. ഉദ്ഘാടനത്തിന് തെരഞ്ഞെടുത്ത ദിനം തന്നെ തെറ്റാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
National News