Latest Malayalam News - മലയാളം വാർത്തകൾ

അന്താരാഷ്ട്ര കണ്ടൽ സംരക്ഷണ ദിനത്തോടനുബന്ധിച്ചു പരിസ്ഥിതി , കണ്ടൽ വന ആവാസ വ്യവസ്ഥ നശിപ്പിക്കുന്നത് അപലപനീയം

KOLLAM NEWS – ശാസ്താംകോട്ട : എല്ലാ വർഷവും ജൂലൈ 26- നാണ് അന്താരാഷ്ട്ര കണ്ടൽ സംരക്ഷണദിനം ആഘോഷിക്കുന്നത് .
കണ്ടൽ വനത്തെ പറ്റിയുള്ള അടിസ്ഥാന വിജ്ഞാനമില്ലാതെ ദയവു ചെയ്തു പ്രസ്തുത പരിപാടി ആഘോഷിക്കാൻ പോകരുത്. എല്ലാവർഷവും സ്കൂൾ , കോളേജ് വിദ്യാർത്ഥികൾ , സംഘടനകൾ , ചില രാഷ്ട്രീയ സംഘടനകൾ എന്നിവർ ശാസ്താംകോട്ട ശുദ്ധ ജല തടാകത്തിന്റെ തീരത്തു പതിനായിരക്കണക്കിന് കണ്ടൽ ചെടികൾ വെച്ച് നശിപ്പിക്കുന്നു .

കണ്ടൽ ചെടികൾ ഓരു ജലത്തിൽ മാത്രമേ വളരുകയുള്ളു . ശുദ്ധ ജലത്തിൽ ഇത് വളരുകയില്ല . 50 ശതമാനം ശുദ്ധജലവും 50 ശതമാനം ഉപ്പു ജലവും ചേർന്ന ഓരു ജലത്തിൽ മാത്രമേ വളരുകയുള്ളു എന്നത് ശാസ്ത്ര സത്യമാണ് .
ഇതു അറിയാതെ എന്തിനു പതിനായിരക്കണക്കിന് കണ്ടൽ ചെടികൾ നശിപ്പിക്കുന്നു ? ശുദ്ധജല നദികളിൽ ഇത് വളരില്ല പക്ഷെ നദീമുഖത്തു കണ്ടൽ വളരും .
അവിടെ ഓരുജലം കിട്ടുന്നുണ്ട് . കണ്ടൽ ചെടികളുടെ ഇലകൾ ശുദ്ധ ജലത്തിൽ ധാരാളമായി വീണാൽ ജലത്തിന്റെ അമ്ളാംശം വർദ്ധിച്ചിട്ടു ആവാസ്ഥ വ്യവസ്ഥ മാറും .
അപ്പോൾ മൽസ്യം ഉൾപ്പെടെ എല്ലാ ജീവജാലങ്ങളും നശിക്കും . അടിസ്ഥാന വിജ്ഞാനം ഇല്ലാതെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നത് പ്രകൃതിക്കു ദോഷം ചെയ്യും.

Leave A Reply

Your email address will not be published.