കണ്ണൂർ : കണ്ണൂർ കോൺഗ്രസിൽ കൂട്ടരാജി. എം കെ രാഘവൻ എംപിയെ വഴിയിൽ തടഞ്ഞ സംഭവത്തെ തുടർന്ന് പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് ആണ് കൂട്ടരാജി. കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി ഒന്നടങ്കമാണ് രാജിവെച്ചത്. പ്രസിഡന്റ് ഉൾപ്പെടെ 36 മണ്ഡലം കമ്മിറ്റി അംഗങ്ങൾ രാജിവെച്ചു. എം കെ.രാഘവൻ എംപിക്കെതിരെയും മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. എം കെ രാഘവൻ എംപിയുടെ കോലവുമായി നേതാക്കൾ പ്രതിഷേധിച്ചു.കല്ല്യാശ്ശേരി-പയ്യന്നൂർ നിയോജക മണ്ഡലത്തിലെ ശക്തമായ പ്രതിഷേധത്തെ അവഗണിച്ചു കൊണ്ടാണ് കോളേജിൽ സിപിഐഎം ബന്ധമുള്ള അധ്യാപകനെ നിയമിക്കാൻ എംപി നീക്കം നടത്തുന്നതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾക്കെതിരെ ഡിസിസി അച്ചടക്ക നടപടി സ്വീകരിച്ചു. ഇതിന് പിന്നാലെയാണ് കൂട്ടരാജി.
