Latest Malayalam News - മലയാളം വാർത്തകൾ

ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള നിരന്തര മൂല്യനിർണയത്തിൽ പരിഷ്കാരം

KERALA NEWS TODAY – തിരുവനന്തപുരം: ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള നിരന്തര മൂല്യനിർണയത്തിൽ പരിഷ്കാരം വരുന്നു.
ഇതിന്റെ ഭാഗമായി പഠനപ്രവർത്തനങ്ങളിൽ കുട്ടികളുടെ ചിന്താശേഷി, സർഗാത്മകത, വിമർശനബുദ്ധി തുടങ്ങിയവ പരിപോഷിപ്പിക്കാനുള്ള ‘ചോദ്യക്കലവറ’ തയ്യാറാക്കും.

നിർമിതബുദ്ധി ഉൾപ്പെടെയുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തി ഈ അക്കാദമികവർഷം 20,000 ചോദ്യങ്ങളുടെ ശേഖരമൊരുക്കുകയാണ് ലക്ഷ്യം.
എസ്.സി.ഇ.ആർ.ടി.യു.ടെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി അധ്യാപകർക്ക് പരിശീലനവും നൽകി.

എസ്.സി.ഇ.ആർ.ടി. റിസർച്ച് ഓഫീസർ ഡോ. രഞ്ജിത് സുഭാഷാണ് പുതിയ പദ്ധതിയുടെ അക്കാദമിക് കോ-ഓർഡിനേറ്റർ.
ഓരോ വിഷയത്തിലുമുള്ള അധ്യാപകരെ അഞ്ചു പേരുള്ള സംഘങ്ങളാക്കി തിരിച്ചിട്ടുണ്ട്. അവർ ഒരു ചോദ്യമെങ്കിലും തയ്യാറാക്കി 22-നുള്ളിൽ സമർപ്പിക്കണം. ഇതു ക്രോഡീകരിച്ച് ജനുവരിയിൽ ചോദ്യശേഖരം പരസ്യപ്പെടുത്തും.

പുതിയ പാഠ്യപദ്ധതി വരുന്നതോടെ, നിരന്തരമൂല്യനിർണയം ഓൺലൈനാക്കാനും ഉദ്ദേശിക്കുന്നു.
അതിന്റെ ആദ്യപടി കൂടിയാണ് ചോദ്യക്കലവറ തയ്യാറാക്കുന്ന പുതിയ പരിപാടിയെന്ന് അധികൃതർ പറഞ്ഞു.

Leave A Reply

Your email address will not be published.