സംസ്ഥാനത്ത് ഉയർന്ന താപനില; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

schedule
2023-05-20 | 13:31h
update
2023-05-20 | 13:31h
person
kottarakkaramedia.com
domain
kottarakkaramedia.com
Share

Kerala News Today-തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് തുടരുന്നു. സാധാരണയെക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ 36 ഡിഗ്രി വരെയും ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ 35 ഡിഗ്രി വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം അടുത്ത രണ്ട് ദിവസങ്ങളില്‍ ഈ ജില്ലകളില്‍ (മലയോര പ്രദേശങ്ങള്‍ ഒഴികെ) ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.

 

 

 

 

 

Kerala News Today

 

 

Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest malayalam newslatest news
13
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
24.08.2024 - 14:26:25
Privacy-Data & cookie usage: