Latest Malayalam News - മലയാളം വാർത്തകൾ

മെയിൽ അയക്കാൻ മടിയാണോ? ‘എഐ’ വോയിസ് ടൈപ്പിംഗുമായി ഗൂഗിൾ

TECHNOLOGY NEWS :ലോകത്തിലെ ഏറ്റവും ജനപ്രിയ ഇമെയിൽ സേവനമായ ജിമെയിൽ അടുത്തിടെ സേവനങ്ങളിൽ എഐ പിന്തുണ പരീക്ഷിച്ചിരുന്നു. ജനറേറ്റീവ് എഐ ഫീച്ചറുകൾ ഉപയോഗിച്ച് ഇമെയിലുകൾ ഡ്രാഫ്റ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവധിക്കുന്ന ‘ഹെൽപ്പ് മി റൈറ്റ്’ സേവനത്തിന് പുറമേ, ‌ശബ്ദം ഉപയോഗിച്ച് ഇമെയിലുകൾ ഡ്രാഫ്റ്റ് ചെയ്യുന്നതിനുള്ള ഫീച്ചറും കമ്പനി പരീക്ഷിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ.ശബ്ദത്തിലൂടെ ഇമെയിലുകളും എഴുതാൻ അനുവദിക്കുന്ന ഒരു പുതിയ ബിൽറ്റ്-ഇൻ പ്രവർത്തനം ജിമെയിൽ പരീക്ഷിക്കുന്നതായി “TheSPAndroid” അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇമെയിൽ അയക്കാനായി വിൻഡോ തുറക്കുമ്പോൾ ‘ഡ്രാഫ്റ്റ് ഇമെയിൽ വിത്ത് വോയ്‌സ്’ എന്ന ഒരു പുതിയ ബട്ടൺ മൈക്ക് ബട്ടണിനൊപ്പം സ്വയം പോപ്പ് അപ്പ് ചെയ്യുമെന്നും റിപ്പോർട്ട് പറയുന്നു.

ഈ മൈക്ക് ബട്ടൻ ടാപ്പു ചെയ്താൽ ഉപയോക്താക്കൾക്ക് മെസേജുകൾ ശബ്ദത്തിലൂടെ ടൈപ്പു ചെയ്യാം. ഈ ബട്ടനിൽ തന്നെ വീണ്ടും ടാപ്പു ചെയ്തു ടൈപ്പിംഗ് അവസാനിപ്പിക്കുകയും ചെയ്യാം. ഇമെയിൽ അയക്കുന്നതിനു മുൻപ് ഉപയോക്താക്കൾക്ക് മെസേജ് എഡിറ്റു ചെയ്യാനും അവസരമുണ്ട്.

ഗൂഗിൾ കീബോർഡിന്റെ നിലവിലുള്ള സ്പീക്ക്-ടു-ടൈപ്പ് പ്രവർത്തനത്തിന് സമാനമായ സേവനമാണെങ്കിലും ഈ ഫീച്ചറിൽ എഐ പിന്തുണയുണ്ട് എന്നതു തന്നെയാണ് പ്രധാന പ്രത്യേകത. അതുകൊണ്ടുതന്നെ മെസേജിലെ തെറ്റുകളും പ്രശ്നങ്ങളും എളുപ്പത്തിൽ പരിഹരിക്കപ്പെടുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗൂഗിൾ, ഫീച്ചറുമായി ബന്ധപ്പെട്ട സ്ട്രിംഗുകൾ ചേർത്തിട്ടുണ്ടെന്നും പുതിയ പ്രവർത്തനം എപ്പോഴാണ് എല്ലാവർക്കും ലഭ്യമാകുമെന്നതും വ്യക്തമല്ലെന്ന് റിപ്പോർട്ട് പറയുന്നു.

Leave A Reply

Your email address will not be published.