Latest Malayalam News - മലയാളം വാർത്തകൾ

കേന്ദ്രനേതൃത്വത്തിനോട് ഇനി മുതൽ ഞങ്ങൾ പ്രതികരിക്കും; ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ

NATIONAL NEWS-ചെന്നൈ: ബിജെപിയുമായി ഇനി സഖ്യമില്ലെന്ന അണ്ണാഡിഎംകെയുടെ ഔദ്യോഗിക പ്രഖ്യാപനം.
കേന്ദ്രനേതൃത്തിനോട് ഇനി മുതൽ യഥാസമയം പ്രതികരിക്കുമെന്ന് ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ.
മുൻ മുഖ്യമന്ത്രി സി എൻ അണ്ണാദുരൈയെക്കുറിച്ചുള്ള അണ്ണാമലൈയുടെ പരാമർശത്തെ തുടർന്നാണ് ബിജെപിയുമായുള്ള സഖ്യം വിടുന്നതായി അണ്ണാഡിഎംകെ പ്രഖ്യാപിച്ചത്. ഇതിനെ തുടർന്ന് അണ്ണാഡിഎംകെ-ബിജെപി നേതാക്കൾ പരസ്പരം വിമർശനം നടത്തിയിരുന്നു.

ഈ സംഭവത്തിൽ പ്രതികരിക്കാൻ ആദ്യം അണ്ണാമലൈ വിസമ്മതിച്ചിരുന്നു.’എൻ മണ്ണ്, എൻ മക്കൾ’ പദയാത്രയുടെ തിരക്കിലാണ് അണ്ണാമലൈ ഇപ്പോൾ. “ യാത്ര തുടരുകയാണ്, അവർ നൽകിയ പത്രപ്രസ്താവന ഞാൻ വായിച്ചു. ഞങ്ങളുടെ ദേശീയ നേതൃത്വം ശരിയായ സമയത്ത് സംസാരിക്കും. ഞാൻ നന്ദി പറയുന്നു, എല്ലാ മാധ്യമ പ്രവർത്തകർക്കും . ഞങ്ങൾക്ക് ഒരു പ്രോട്ടോക്കോൾ ഉണ്ട്, ഞങ്ങളുടെ ദേശീയ നേതൃത്വം ശരിയായ സമയം നോക്കി സംസാരിക്കും ” എന്ന് അണ്ണാമലൈ പറഞ്ഞു.അണ്ണാഡിഎംകെയുടെ ഈ തീരുമാനത്തിനു പിന്നാലെ, ‘നന്ദ്രി വീണ്ടും വരാതീഗൾ’ (നന്ദി ദയവായി വീണ്ടും വരരുത്) എന്ന ഹാഷ്ടാഗ് എക്സ് പ്ലാറ്റ്ഫോമിൽ ഇപ്പോൾ ട്രെൻഡിങ് ആണ്. ബിജെപിയും അണ്ണാഡിഎംകെയുടെ പ്രവർത്തകരും പടക്കം പൊട്ടിച്ചാണ് പിരിയാനുള്ള തീരുമാനം സ്വീകരിച്ചത്. അതേസമയം, പാർട്ടിയുമായുള്ള സഖ്യം വേർപെടുത്താൻ അണ്ണാ ഡിഎംകെ തീരുമാനിച്ചെങ്കിലും അണ്ണാമലൈയെ ബിജെപി ശക്തമായി പിന്തുണയ്ക്കുന്നതായി വ്യക്തമായി. അണ്ണാദുരൈയെക്കുറിച്ചുള്ള ഈ പരാമർശത്തിൽ അണ്ണാമലൈ മാപ്പ് പറയണമെന്ന് അണ്ണാഡിഎംകെയുടെ മുതിർന്ന നേതാക്കൾ ഇവരോട് ആവശ്യപ്പെട്ടിരുന്നു. അണ്ണാമലൈ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്നും അണ്ണാഡിഎംകെ ആവശ്യപ്പെട്ടു.എന്നാൽ, ഇത് അംഗീകരിക്കാൻ ബിജെപി വിസ്സമ്മതിച്ചു. തീരുമാനം പുനഃപരിശോധിക്കാൻ അണ്ണാഡിഎംകെയോട് ആവശ്യപ്പെടില്ലെന്നും ഇവർ വ്യക്തമാക്കി.

Leave A Reply

Your email address will not be published.