NATIONALNEWS: ഛത്തീസ്ഗഡ് : ഛത്തീസ്ഗഡിലെ സർഗുജ ജില്ലയില്‍ അംബികാപൂർ നഗരത്തിലെ വിവേകാനന്ദ്
സ്‌കൂൾ ഗ്രൗണ്ടില്‍ വ്യാഴാഴ്ച ഉച്ചയോടെ, ബലൂണില്‍ ഹീലിയം നിറയ്ക്കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥികളടക്കം
അടക്കം നിരവധി പേര്‍ക്ക് പരിക്ക്. സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ 33 സ്കൂള്‍ വിദ്യാര്‍ഥികളടക്കം 37 പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു.
ബലൂണുകൾ നിറയ്ക്കാൻ ഹീലിയം സിലിണ്ടർ ഉപയോഗിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് സുർഗുജ പോലീസ് സൂപ്രണ്ട്
സുനിൽ ശർമ പറഞ്ഞു. ബലൂണുകളിൽ ഹീലിയം വാതകം നിറയ്ക്കുന്നതിൽ ഏർപ്പെട്ടിരുന്ന നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട. ഉച്ചഭക്ഷണ സമയത്ത് ഗ്രൗണ്ടിൽ കളിക്കുകയായിരുന്ന സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പൊലീസ് സംഘം പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി എസ്പി പറഞ്ഞു.
പരിക്കേറ്റ 33 കുട്ടികളില്‍ 11 പേരെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു. മറ്റുള്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രാഥമിക അന്വേഷണത്തിൽ ബലൂണുകൾ ഒരു സ്വകാര്യ പരിപാടിയിൽ അലങ്കാരത്തിന് വേണ്ടിയുള്ളതാണെന്ന് കണ്ടെത്തി. സ്‌കൂൾ പരിസരത്തുവെച്ച് വാതകം നിറച്ചത് എന്തുകൊണ്ടാണെന്ന് പൊലീസ് അന്വേഷിക്കുമെന്നും സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.