Latest Malayalam News - മലയാളം വാർത്തകൾ

കൊച്ചിൻ കാർണിവലിൽ ‘ഗവർണറും തൊപ്പിയും’ നാടകത്തിന് വിലക്ക്; നടപടി ബിജെപി പരാതിയിൽ

ERALA NEWS TODAY KOCHI :കൊച്ചി: കൊച്ചിൻ കാർണിവലിൽ അവതരിപ്പിക്കാനിരുന്ന ‘ഗവർണറും തൊപ്പിയും’ എന്ന നാടകത്തിന് വിലക്കേർപ്പെടുത്തി ആർഡിഒ. നാടകത്തിന്റെ പേരിൽനിന്ന് ഗവർണർ എന്ന പേര് മാറ്റണമെന്ന് ഉത്തരവിൽ നിർദേശിച്ചു. ഭരണഘടനാ പദവിയിലിരിക്കുന്നവരെ അവഹേളിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി നൽകിയ പരാതിയിലാണ് ഉത്തരവ്.നാട്ടക് കൊച്ചി മേഖല കമ്മറ്റിയുടേതാണ് നാടകം. ഗവർണർ എന്ന പേര് നാടകത്തിന്റെ ഒരു ഭാഗത്തും ഉപയോഗിക്കരുത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, ഭരണഘടനാ സ്ഥാനത്തിരിക്കുന്നവർ, ഇവരെ അനുകരിക്കുന്നതും അവഹേളിക്കുന്നതുമായ വേഷവിധാനങ്ങൾ, സംസാരരീതി തുടങ്ങിയ ഒന്നും നാടകത്തിൽ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് മീര കെഎസ് ആണ് നാടകത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് വൈകിട്ട് പള്ളത്ത് രാമൻ സാംസ്‌കാരിക കേന്ദ്രത്തിൽ ഇതേ നാടകം അവതരിപ്പിക്കാനിരിക്കെയാണ് നടപടി. ബിജെപി മട്ടാഞ്ചേരി മണ്ഡലം കമ്മറ്റി അംഗം ശിവകുമാർ കമ്മത്ത് നൽകിയ പരാതിയിലാണ് സബ് കളക്ടർ നടപടിയെടുത്തത്. നാടകത്തിന്റെ പേര് മാറ്റണമെന്നാണ് പരാതിയിൽ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്.

Leave A Reply

Your email address will not be published.