Latest Malayalam News - മലയാളം വാർത്തകൾ

മുഖ്യമന്ത്രിയെ ചോദ്യംചെയ്യാൻ ആർക്കും ധൈര്യമില്ല- ഗവർണർ

KERALA NEWS TODAY – തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ പോലീസ് നടപടിയില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
കേസ് എടുത്തതില്‍ പുതുമയില്ല. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ആര് സംസാരിച്ചാലും അവര്‍ക്കെതിരേ കേസ് എടുക്കും.
ആരും മുഖ്യമന്ത്രിയെ ചോദ്യംചെയ്യാന്‍ ധൈര്യപ്പെടുന്നില്ലെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.

നവകേരളയാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ ഷൂ എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് മാധ്യമപ്രവര്‍ത്തകയുടെ പേരില്‍ കുറുപ്പംപടി പോലീസ് കേസെടുത്തത്.
24 ന്യൂസ് റിപ്പോര്‍ട്ടര്‍ വി.ജി. വിനിതയുടെ പേരിലാണ് കേസ്.

10-ന് എ.എം. റോഡിലെ ഓടയ്ക്കാലിയിലുണ്ടായ സംഭവത്തില്‍ നാല് കെ.എസ്.യു. പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.
അതേ വകുപ്പുപ്രകാരമാണ് മാധ്യമപ്രവര്‍ത്തകയുടെ പേരിലും കേസെടുത്തിരിക്കുന്നത്.
ഇവരുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വ്യക്തത വരുത്തിയതിനുശേഷം മാത്രമേ അറസ്റ്റുണ്ടാകൂവെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.