KERALA NEWS TODAY- തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ രണ്ട് കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാര്‍ ഡിആര്‍ഐയുടെ കസ്റ്റഡിയില്‍.
കസ്റ്റംസ് എയര്‍ ഇന്‍റലിജന്‍സ് യൂണിറ്റിലെ അനീഷ് മുഹമ്മദ്, നിതിന്‍ എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും ഒത്താശയോടെ പലപ്പോഴായി കടത്തിയത് എണ്‍പത് കിലോ സ്വര്‍ണമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
തിരുവനന്തപുരം വിമാനത്താവളം വഴി അടുത്ത കാലത്ത് നടന്ന സ്വർണ്ണ കള്ളക്കടത്തുകളിൽ ഇരുവർക്കും പങ്കുണ്ടെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസവും 4.8 കിലോ സ്വർണ്ണം വിമാനത്താവളത്തിന് പുറത്തുനിന്ന് പിടിച്ചെടുത്തിരുന്നു.
അതേദിവസം വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് സ്വർണം ക്ലിയർ ചെയ്ത് കൊടുത്തതെന്നാണ് വിവരം. സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്തു, ഇവരുടെ അറിവോടു കൂടി വിവിധ റാക്കറ്റുകൾ വഴി വരുന്ന സ്വർണം വിമാനത്താവളത്തിന് പുറത്ത് പരിശോധന കൂടാതെ എത്തിച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.