Latest Malayalam News - മലയാളം വാർത്തകൾ

പുതുപ്പള്ളിയില്‍ ചിത്രം തെളിഞ്ഞു; ജി ലിജിന്‍ ലാല്‍ ബിജെപി സ്ഥാനാർത്ഥി

KERALA NEWS TODAY-കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ജി.ലിജിൻലാൽ ബിജെപി സ്ഥാനാർഥി.
ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡന്റാണ് ജി.ലിജിൻലാൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്നു.
യുവമോർച്ച ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോവിഡ് കാലത്തു ജില്ലയിൽ ബിജെപി നടത്തിയ സന്നദ്ധ പ്രവർത്തനങ്ങളുടെ ചുമതല വഹിച്ചു. കയറ്റുമതി ബിസിനസ് ചെയ്യുകയാണ് ലിജിൻ.

പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ യുഡിഎഫ് ചാണ്ടി ഉമ്മനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു.
പിന്നീട് എൽഡിഎഫ് സ്ഥാനാർഥിയായി ജെയ്ക് സി.തോമസും എത്തി.
ബിജെപി സ്ഥാനാർഥിയെ കൂടി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള മത്സരാർഥികളുടെ പൂർണ ചിത്രം തെളിഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന നിയമസഭ സീറ്റിലേക്ക് സെപ്റ്റംബർ അഞ്ചിനാണ് ഉപതിരഞ്ഞെടുപ്പ്.
സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ.

Leave A Reply

Your email address will not be published.