Latest Malayalam News - മലയാളം വാർത്തകൾ

കോളേജുകളിലും, സ്‌കൂളിലും സൗജന്യ വിദ്യാഭ്യാസം, ഛത്തീസ്ഗഡില്‍ രാഹുലിന്റെ പുത്തന്‍ പ്രഖ്യാപനം

NATIONAL NEWS – റായ്പൂര്‍: കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തിയാല്‍ ഛത്തീസ്ഗഡില്‍ സ്‌കൂളുകളിലും കോളേജുകളിലും സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് രാഹുല്‍ ഗാന്ധി.
സര്‍ക്കാര്‍ സ്‌കൂളുകളിലും, കോളേജുകളുമാണ് വിദ്യാഭ്യാസം സൗജന്യമാക്കുകയാണ്. ബീഡിമരത്തിന്റെ ഇലകള്‍ക്ക് വര്‍ഷം നാലായിരം രൂപയാക്കി വില ഉയര്‍ത്തുമെന്നും രാഹുല്‍ വ്യക്തമാക്കി.

കാന്‍കര്‍ ജില്ലയിലെ ഭാനുപ്രതാപ്പൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല്‍ പുത്തന്‍ വാഗ്ദാനങ്ങള്‍ നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒബിസി വിഷയം പ്രസംഗങ്ങളില്‍ ഉടനീളം പറയാറുണ്ട്.
എന്നാല്‍ അദ്ദേഹം എന്തുകൊണ്ടാണ് ജാതി സെന്‍സസിനെ കുറിച്ച് ഭയക്കുന്നതെന്ന് രാഹുല്‍ ചോദിച്ചു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കുമെന്നും രാഹുല്‍ ഉറപ്പ് നല്‍കി. ഛത്തീസ്ഗഡില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഇരുപത് മണ്ഡലങ്ങളില്‍ ഒന്നാണ് ഭാനുപ്രതാപ്പൂര്‍.
നവംബര്‍ ഏഴിനാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം നവംബര്‍ പതിനേഴിന് നടക്കും.

അതേസമയം സൗജന്യ വിദ്യാഭ്യാസത്തെ തീരുമാനത്തെ കുറിച്ച് രാഹുല്‍ വിശദീകരിക്കുകയും ചെയ്തു.
കെജി ടു പിജി എന്ന നിര്‍ണായക ചുവടുവെപ്പാണിത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സൗജന്യ വിദ്യാഭ്യാസ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നല്‍കും. ഒരു രൂപ പോലും വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ടതില്ലെന്നും രാഹുല്‍ പറഞ്ഞു.

Leave A Reply

Your email address will not be published.