Latest Malayalam News - മലയാളം വാർത്തകൾ

വടകര റെയിൽവേ സ്റ്റേഷനിൽ അഞ്ച് കിലോ കഞ്ചാവ് പിടികൂടി

Kerala News Today-കോഴിക്കോട്: കോഴിക്കോട് വടകര റെയിൽവേ സ്റ്റേഷനിൽ 5 കിലോ കഞ്ചാവ് പിടികൂടി.
ചെന്നൈ–മംഗ്ലൂർ സൂപ്പർ ഫാസ്റ്റ് ട്രെയിനിൻ്റെ ജനറൽ കമ്പാർട്മെന്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കഞ്ചാവ് കണ്ടെത്തത്.
ബാഗിനുള്ളിൽ തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ആർപിഎഫും എക്സൈസും നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
പരിശോധന ഭയന്ന് പ്രതി ബാഗ് ഉപേക്ഷിച്ചു കടന്നു കളഞ്ഞതാണെന്ന് കരുതുന്നു.

ട്രെയിൻ വഴി കഞ്ചാവ് കടത്തു തടയുന്നതിനായി പരിശോധനകൾ കൂടുതൽ ശക്തമായി തുടരാനാണ് അധികൃതരുടെ തീരുമാനം. ആർപിഎഫ് എഎസ്ഐമാരായ കെ സജു, പി പി ബിനീഷ്, ഹെഡ്കോൺസ്റ്റബിൾ ഒ കെ അജീഷ്, കോൺസ്റ്റബിൾമാരായ പി പി അബ്ദുൾ സത്താർ, പി രാജീവൻ, എക്സ്സൈസ് ഐ ബി യൂണിറ്റിലെ പ്രിവേന്റീവ് ഓഫീസർ പ്രമോദ് പുളിക്കൽ, വടകര എക്സ്സൈസ് സർക്കിളിലെ പ്രിവന്റീവ് ഓഫീസർ കെ കെ അബ്ദുൾ സമദ്, സിഇഒമാരായ കെ എൻ ജിജു, എ പി ഷിജിൻ എന്നിവരടങ്ങിയ പ്രത്യേകസ൦ഘമാണ് വടകരയിൽ പരിശോധന നടത്തിയത്.

 

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.