NATIONAL NEWS- ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തിസ് ഹസാരി കോടതി വളപ്പില്‍ വെടിവെപ്പ്.
അഭിഭാഷകര്‍ തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് വെടിവെപ്പ് നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കോടതി വളപ്പില്‍നിന്ന് വെടിയൊച്ച കേട്ടതെന്നാണ് പോലീസ് പറയുന്നത്.
അഭിഭാഷകരും ഇവരുടെ ജീവനക്കാരും ചേരിതിരിഞ്ഞ് തര്‍ക്കമുണ്ടായെന്നും ഇതിനെത്തുടര്‍ന്നാണ് അഭിഭാഷകരില്‍ ചിലര്‍ വെടിയുതിര്‍ത്തതെന്നും പോലീസ് പറഞ്ഞു.
അതേസമയം, കോടതി വളപ്പില്‍ നടന്ന സംഭവം അപലപനീയമാണെന്നായിരുന്നു ഡല്‍ഹി ബാര്‍ കൗണ്‍സില്‍ ചെയര്മാന് കെ.കെ. മനാന്റെ പ്രതികരണം. തോക്കിന് ലൈസന്‍സ് ഉണ്ടോ ഇല്ലയോ എന്നത് പരിശോധിക്കണം.
ഇനി ലൈസന്‍സുള്ള തോക്കായാലും അഭിഭാഷകന് എന്നല്ല ആരും അത് കോടതിവളപ്പില്‍ ഉപയോഗിക്കാന്‍ പാടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.