Latest Malayalam News - മലയാളം വാർത്തകൾ

മുംബൈയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് 7 പേർ മരിച്ചു

NATIONAL NEWS – മുംബൈ: മുംബൈ ഗോരേഗാവിലെ ബഹുനില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ഏഴ് പേർ മരണപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
ഇന്ന് പുലർച്ചെ ഏകദേശം 3 മണിയോടെയാണ് സംഭവം നടന്നത്. സമീപത്തുണ്ടായിരുന്ന നിരവധി ഇരുചക്ര വാഹനങ്ങളും കാറുകളും അഗ്നിക്കിരയായി.

വിവരമറിഞ്ഞ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയ ഉടൻ തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. പിന്നീട് ഏറെ നേരം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

പാർക്കിംഗ് ഏരിയയിൽ കിടന്നിരുന്ന തുണിക്ക് തീപിടിച്ചതിനെ തുടർന്ന് തീ ആളിപ്പടരുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം, തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണ്.

Leave A Reply

Your email address will not be published.