Latest Malayalam News - മലയാളം വാർത്തകൾ

പാപ്പനംകോട് ഇൻഷുറൻസ് കമ്പനി ഓഫീസിൽ തീപിടിത്തം ; രണ്ട് സ്ത്രീകൾ മരിച്ചു

Fire breaks out at Pappanamkode insurance company office; Two women died

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിൽ തീപിടിത്തം. പാപ്പനംകോടുള്ള ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിലാണ് തീപിടിത്തം ഉണ്ടായത്. 2 പേർ മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്‌ണയും ഓഫീസിൽ എത്തിയ മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസിൽ നിന്ന് കണ്ടെടുത്തത്. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. പാപ്പനംകോട് ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. മുകൾ നിലയിൽ പ്രവ‍ർത്തിച്ച ഇൻഷുറൻസ് കമ്പനിയുടെ ഓഫീസ് പൂർണമായി കത്തിനശിച്ചു. റോഡ‍രികിൽ താഴത്തെ നിലയിൽ സ്ഥാപനങ്ങൾക്ക് ഒന്നും സംഭവിച്ചില്ല. തീ ആളിപ്പടർന്ന ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. തീ അതിവേഗം ആളിപ്പടർന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. തീ ആളിപ്പടർ‍ന്നതിന് പിന്നാലെ ഓഫീസിൻ്റെ ജനൽച്ചില്ലുകൾ പൊട്ടിത്തെറിച്ചു. തീ ആളിപ്പടർ‍ന്ന് ഓഫീസിലെ ഫർണിച്ചറുകളടക്കം കത്തിനശിച്ചു.

Leave A Reply

Your email address will not be published.