Latest Malayalam News - മലയാളം വാർത്തകൾ

സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ ; ഛത്തീസ്​ഗഡിൽ ഒമ്പത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

Clash between security forces and Maoists; Nine Maoists were killed in Chhattisgarh

ഛത്തീസ്​ഗഡിലെ ബസ്തർ മേഖലയിൽ സുരക്ഷ ഉദ്യോ​ഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒമ്പത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ അതിർത്തിയിലുള്ള വനത്തിൽ ഇന്ന് രാവിലെ 10.30ഓടെയായിരുന്നു സുരക്ഷ സേനയുടെ സംയുക്ത സംഘം ഓപ്പറേഷൻ ആരംഭിച്ചത്. സിആർപിഫ്, സിആർജി എന്നിവർ ഉൾപ്പെടുന്നതാണ് സംയുക്ത സേന. പ്രദേശത്ത് നിന്നും നിരവധി ആയുധങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ബസ്തർ മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി നേരത്തെ റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ഇന്ന് രാവിലെ 10.30ഓടെയാണ് എറ്റുമുട്ടലുണ്ടാകുന്നത്.

നിലവിൽ ഏറ്റുമുട്ടലിൽ ഒമ്പത് യൂണിഫോം ധരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിരവധി ആയുധങ്ങളും സെൽഫ് ലോഡിങ് റൈഫിളുകളും സംഭവസ്ഥലത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. ഓപ്പറേഷനിൽ പങ്കെടുത്ത എല്ലാ ജവാന്മാരും സുരക്ഷിതരാണെന്നും സ്ഥലത്ത് അന്വേഷണം പുരോ​​ഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിആർപിഎഫും പൊലീസും ചേർന്ന് തെരച്ചിൽ നടത്തിയിരുന്നു.ഓ​ഗസ്റ്റ് 29ന് നാരായൺപൂരിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോവാദി സ്ത്രീകൾ കൊല്ലപ്പെട്ടിരുന്നു. ദന്തേവാഡ, ബിജാപൂർ എന്നിവയുൾപ്പെടെ ഏഴ് മേഖലകൾ ഉൾപ്പെട്ടതാണ് ബസ്താർ. ഇന്ന് നടന്ന ഏറ്റുമുട്ടലോടെ സംസ്ഥാനത്ത് 154 മാവോയിസ്റ്റുകളാണ് ഈ വർഷം മാത്രം കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.

Leave A Reply

Your email address will not be published.