KERALA NEWS TODAY KOLLAM:
കൊല്ലം ജില്ലയിൽ ഡെങ്കിപ്പനി, എലിപ്പനി, മലേറിയ ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ പടരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിവിധ പകർച്ചവ്യാധികൾ ബാധിച്ച് ചികിത്സതേടിയത് 6,200 പേർ. തീരദേശ മേഖലയിലും കേസുകൾ വർധിക്കുന്നു.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് കൊല്ലം ജില്ലയിൽ പകർച്ചവ്യാധി കേസുകൾ കുത്തനെ വർധിച്ചത്.വിവിധ പകർച്ചവ്യാധികൾ ബാധിച്ച് 6,200 പേർ കഴിഞ്ഞ ദിവസങ്ങളിലായി ചികിത്സ തേടിയപ്പോൾ 199 പേർ വിവിധ ആശുപത്രികളിൽ കിടത്തിചികിത്സയ്ക്ക് വിധേയരായിട്ടുണ്ട്. 83പേർ രണ്ടാഴ്ചയക്കുള്ളിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സതേടിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു