സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് വിഷം കഴിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. നെയ്യാറ്റിൻകര മരത്തൂർ സ്വദേശി സോമ സാഗരം (52) ആണ് മരിച്ചത്. രണ്ടാഴ്ച മുൻപ് വിഷം കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. കോൺഗ്രസ് ഭരിക്കുന്ന പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിലാണ് 5 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നത്. മകളുടെ വിവാഹ ആവശ്യത്തിന് തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ലെന്നും തുടർന്നാണ് വിഷം കഴിച്ചതെന്നുമാണ് അറിയുന്നത്.