KERALA NEWS TODAY- തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകുമോ എന്ന ആശങ്കള്‍ക്കിടയില്‍ ഇന്ന് രണ്ട് നിര്‍ണായക യോഗങ്ങള്‍ നടക്കും.
പുറമെനിന്ന് വൈദ്യുതി വാങ്ങുന്നതില്‍ തീരുമാനമെടുക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ അടിയന്തര യോഗം ആദ്യം ചേരും.
റഗുലേറ്ററി കമ്മിഷന്റെ തീരുമാനത്തിനുശേഷം വൈകുന്നേരം നാലിന് കെഎസ്ഇബി യോഗം ചേര്‍ന്ന് വൈദ്യുതി നിലയെക്കുറിച്ച് സര്‍ക്കാരിനെ വിവരം അറിയിക്കും. ലോഡ്ഷെഡിങ് കാര്യത്തില്‍ മുഖ്യമന്ത്രിയാകും തീരുമാനമെടുക്കുക.
