NATIONAL NEWS-ന്യൂഡൽഹി : ഐഎസ്ആര്‍ഒ പരീക്ഷാത്തട്ടിപ്പില്‍ നാലു പേര്‍ കൂടി പിടിയിലായി.
ഇന്നലെ അറസ്റ്റിലായ സുമിത്തിന്‍റെ യഥാര്‍ഥ പേര് മനോജ് കുമാര്‍ എന്നാണ്.
സുമിത്തിനു വേണ്ടിയാണ് ഇയാള്‍ ആള്‍മാറാട്ടം നടത്തിയത്.
ഐ.എസ്.ആര്‍.ഒ പരീക്ഷയില്‍ നടന്ന കോപ്പിയടിക്ക് പിന്നിൽ വൻ റാക്കറ്റെന്ന നിഗമനത്തിൽ പൊലീസ്.
ഹരിയാന കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവർത്തനമെന്നും പ്രാഥമികനിഗമനം. വിശദമായ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചേക്കും. കൂടുതൽ പേർ കോപ്പിയടിച്ചതായും സംശയമുണ്ട്. ഇന്നലൊയണ് തിരുവനന്തപുരത്ത് വി.എസ്.എസ്.സിയിലേക്ക് നടന്ന റിക്രൂട്ട്‌മെന്‍് പരീക്ഷയില്‍
പേര്‍ കോപ്പിയടിച്ചത്. ഹരിയാന സ്വദേശികളായ സുനിലും സുനീത് കുമാറുമാണ് ഇന്നലെ പിടിയിലായത്. ഇരുവരും ആൾമാറാട്ടം നടത്തിയാണ് പരീക്ഷ ഹാളിൽ എത്തിയത്. ഇവർ ഉദ്യോഗാർത്ഥികൾ അല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മൊൈബല്‍ ഫോണും ബ്ലൂടുത്ത് ഹെഡ് സെറ്റും ഉപയോഗിച്ചായിരുന്നു കോപ്പിയടി. മ്യൂസിയം, മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷനുകളിലാണ് കേസ്. തുടർ അന്വേണത്തിന് ഹരിയാന പൊലീസിന്റെയും സഹായം തേടിയിട്ടുണ്ട്.
