Latest Malayalam News - മലയാളം വാർത്തകൾ

ഇറാൻ പ്രസിഡന്‍റ് ഇ​ബ്രാ​ഹിം റ​ഈ​സിയും വി​ദേ​ശ​കാ​ര്യ മ​ന്ത്രിയും  ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടു

Tehran

ഇറാൻ പ്രസിഡന്‍റ് ഇ​ബ്രാ​ഹിം റ​ഈ​സിയും (63) വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹു​സൈ​ൻ അ​മീ​ർ അ​ബ്ദു​ല്ലാ​ഹി​യാ​നും ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടു. ഞായറാഴ്ച ഉച്ചയോടെയുണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് ഇവരുൾപ്പെടെയുള്ള സംഘത്തെ കാണാതായത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് അപകടസ്ഥലത്തേക്ക് രക്ഷാപ്രവർത്തകർ എത്തിയത്. പ്രസിഡന്‍റും വി​ദേ​ശ​കാ​ര്യ മ​ന്ത്രിയും അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു. ഇ​റാ​ന്റെ ഭാ​ഗ​മാ​യ കി​ഴ​ക്ക​ൻ അ​സ​ർ​ബൈ​ജാ​ൻ പ്ര​വി​ശ്യ​യു​ടെ ഗ​വ​ർ​ണ​ർ മാലിക് റഹ്മത്തി, കിഴക്കൻ അസർബൈജാനിലേക്കുള്ള ഇറാനിയൻ പരമോന്നത നേതാവിന്‍റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷിം, ഹെലികോപ്ടർ പൈലറ്റ് എന്നിവരും കൊല്ലപ്പെട്ടു.

 

Leave A Reply

Your email address will not be published.