• Home
  • KERALA NEWS TODAY
  • ഡൽഹിയിൽ ഭൂചലനം ; റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി
KERALA NEWS TODAY

ഡൽഹിയിൽ ഭൂചലനം ; റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി

National news
Email :9

ഡൽഹിയിൽ ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്‌കെയിലിൽ തീവ്രത നാല് രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. പുലർച്ചെ 5.37നാണ് ഭൂചലനം ഉണ്ടായത്. ഡൽഹിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൗമോപരിതലത്തിൽ നിന്നും 5 കിലോമീറ്റർ താഴെയാണ് പ്രഭവ കേന്ദ്രം. തലസ്ഥാന മേഖലയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മുൻകരുതലെന്ന നിലയിൽ ആളുകൾ പലരും വീടുകളിൽ നിന്ന് ഇറങ്ങിയോടി. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഡൽഹി, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ശക്തമായ ഭൂചലനം ഉണ്ടാകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Related Tag:

Leave a Reply

Your email address will not be published. Required fields are marked *

Related Posts