കോഴിക്കോട് ഫറൂഖ് കോളേജിൽ ഓണാഘോഷത്തിനിടെ വിദ്യാർഥികളുടെ സാഹസിക വാഹന യാത്രയിൽ കേസെടുത്ത് മോട്ടോർ വാഹനവകുപ്പ്. വാഹന ഉടമകൾക്ക് നോട്ടീസ് നൽകി. കോളജിലെ ഓണാഘോഷ പരിപാടിക്കിടെ ആയിരുന്നു അതിരുവിട്ട വാഹനയാത്ര. വാഹനത്തിന്റെ മുകളിലും ഡോറിലും ഇരുന്നാണ് വിദ്യാർത്ഥികൾ യാത്ര ചെയ്‌തത്. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് സംഭവം ഉണ്ടായത്. ആൺകുട്ടികളും പെൺകുട്ടികളും സാഹസിക യാത്ര നടത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു. റോഡിലൂടെ കടന്ന് പോയ യാത്രക്കാർക്ക് വാഹന തടസമുണ്ടാക്കി. നാട്ടുകാർ തന്നെയാണ് വിഡിയോ ചിത്രീകരിച്ചതും.