Latest Malayalam News - മലയാളം വാർത്തകൾ

മധുരയിൽ ലേഡീസ് ഹോസ്റ്റലിൽ തീപിടുത്തം ; രണ്ട് മരണം

Fire breaks out in ladies hostel in Madurai; Two deaths

തമിഴ്നാട്ടിലെ മധുരയില്‍ വനിതാ ഹോസ്റ്റലിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. തമിഴ്നാട് സ്വദേശികളായ പരിമള, ശരണ്യ എന്നിവരാണ് മരിച്ചത്. ഏതാനും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പെരിയാര്‍ ബസ് സ്റ്റാന്‍ഡിന് സമീപം കത്രപ്പാളയത്തുള്ള ഹോസ്റ്റലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലിനാണ് തീപ്പിടിത്തമുണ്ടായത്. അഗ്‌നിശമന സേനയെത്തി തീകെടുത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ തുടര്‍ നടപടികള്‍ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

Leave A Reply

Your email address will not be published.